ഐഎസ് ഓൺലൈനിലൂടെ യുവാക്കളെ ലക്ഷ്യമിടുന്നു; മുന്നറിയിപ്പുമായി എൻഐഎ; ഈ നമ്പറിൽ അറിയിക്കണം

ഐഎസ് ഓൺലൈനിലൂടെ യുവാക്കളെ ലക്ഷ്യമിടുന്നു; മുന്നറിയിപ്പുമായി എൻഐഎ; ഈ നമ്പറിൽ അറിയിക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂ‍ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഓൺലൈനിലൂടെ യുവാക്കളെ ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഐഎസ് പ്രവർത്തനം ഓൺലൈനിലൂടെ ഊർജ്ജിതമാണെന്നും എൻഐഎ മുന്നറിയിപ്പിലുണ്ട്. 

ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം വഴിയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഐഎസിനോട് താത്പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും എൻഐഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് 37 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തുവെന്ന് എൻഐഎ അറിയിച്ചു.  168 പേർ അറസ്റ്റിലായി. ഈ വർഷം ജൂണിലാണ് അവസാനമായി കേസ് രജിസ്റ്റർ ചെയ്തത്. 31 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 27 പ്രതികളെ ശിക്ഷിച്ചു. ഓൺലൈനിലൂടെയുള്ള ഐഎസ് പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ 011-24368800  നമ്പരിൽ ബന്ധപ്പെട്ടാനും എൻഐഎ നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com