ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു, നാല് പെണ്‍മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു; ആറ് വയസുകാരിയടക്കം മരിച്ചു 

ഭാര്യാസഹോദരിയെ വിവാഹം ചെയ്യാന്‍ ബന്ധുക്കൾ സമ്മതിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെയും വാട്ടര്‍ ടാങ്കില്‍ എറിഞ്ഞശേഷം അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുര്‍ക്ക റാം എന്നയാളാണ് ആറ് മാസം പ്രായമായ മകളെയടക്കം ടാങ്കിലേക്ക് വലിച്ചെറിഞ്ഞത്. വീടിന് പുറത്തെ 13 അടി താഴ്ച്ചയുള്ള ടാങ്കിലാണ് ഇയാള്‍ കുട്ടികളെ എറിഞ്ഞത്. 

സിയോ (9). നോജി(7), ഹിന (3), ലാസി (ആറ് മാസം) എന്നിവരാണ് അച്ഛന്റെ ക്രൂരതയ്ക്കിരകളായി മുങ്ങി മരിച്ചത്. അഞ്ച് മാസം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം ഇയാള്‍ തളര്‍ന്ന നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മക്കള്‍ക്ക് അമ്മ വേണമെന്നതിനാല്‍ ഭാര്യാസഹോദരിയെ വിവാഹം ചെയ്യാന്‍ പുര്‍ക്ക ആഗ്രഹിച്ചിരുന്നെന്നും എന്നാലിത് ബന്ധിക്കള്‍ സമ്മതിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

മക്കളെ ടാങ്കില്‍ എറിഞ്ഞശേഷം ഇയാളും എടുത്തുചാടി. ഇതുകണ്ട അയല്‍ക്കാരനാണ് പൊലീസില്‍ വിവരമറിയിച്ചത്. നാല് കുട്ടികളും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പുര്‍ക്കാ റാം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com