ചരണ്‍ജിത് സിങ്ങിന്റെ സത്യപ്രതിജ്ഞ/ എഎന്‍ഐ
ചരണ്‍ജിത് സിങ്ങിന്റെ സത്യപ്രതിജ്ഞ/ എഎന്‍ഐ

പഞ്ചാബിന് ആദ്യ ദലിത് മുഖ്യമന്ത്രി; ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു, പങ്കെടുക്കാത അമരീന്ദര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു


ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ആദ്യമായാണ് പഞ്ചാബില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നത്. സുഖ്ജീന്തര്‍ സിങ് രണ്‍ധവ, ഓം പ്രകാശ് സോണി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. സത്യപ്രതചിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം, ചരണ്‍ജിത് അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തും. 

അതേസമയം, വരാന്‍ പോകുന്ന നിയസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണത്തിന് എതിരെ അമരീന്ദര്‍ സിങ്ങിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തി. സിദ്ദുവിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന പ്രതികരണം തന്നെ അമ്പരിപ്പിച്ചതായി മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജഖര്‍ പറഞ്ഞു. 

മൂന്നാംതവണ എംഎല്‍എയായി നിയമസഭയിലെത്തിയ 58കാരനായ ചന്നി, അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ അംഗമായിരുന്നു. സിദ്ദുവിന്റെ വിശ്വസ്തനുമാണ്. ചന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ സംസ്ഥാനത്തെ 32 ശതമാനത്തോളം വരുന്ന ദലിത് വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com