'ആ സ്ത്രീക്കൊപ്പമുള്ളത് ഞാനല്ല; അത് വ്യാജ വീഡിയോ'; പൊലീസില്‍ പരാതിയുമായി മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്ന് ഗൗഡ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: തന്റേതെന്ന രീതിയില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സദാനന്ദ ഗൗഡ. ഇക്കാര്യം ചൂണ്ടിക്കാട്ടി സദാനന്ദ ഗൗഡ പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രീയലക്ഷ്യത്തോടെയാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചതെന്നും അദ്ദേഹം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എംപിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് ഉടന്‍ തടയണമെന്നും വ്യാജ വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് അഭ്യുദയകാംഷികളെ അറിയിക്കുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസ്വസ്ഥത ഉള്ളവരാണ് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. തന്റെ തകര്‍ച്ച ലക്ഷ്യമിട്ടാണ് വ്യാജ അശ്ലീല വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്നും ഗൗഡ പറഞ്ഞു.

മുന്‍കേന്ദ്രമന്ത്രി ഒരു സ്ത്രീയുമായി വീഡിയോ കോള്‍ ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുവെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബംഗളൂരു പൊലീസ് കമ്മീഷണര്‍, ഡിസിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com