രാ​ഹുൽ ​ഗാന്ധിയുടെ കാല് പിടിച്ച് പുതിയ പഞ്ചാബ് മുഖ്യമന്ത്രി; കോൺ​ഗ്രസ് സംസ്കാരമെന്ന് പരിഹാസം (വീഡിയോ)

രാ​ഹുൽ ​ഗാന്ധിയുടെ കാല് പിടിച്ച് പുതിയ പഞ്ചാബ് മുഖ്യമന്ത്രി; കോൺ​ഗ്രസ് സംസ്കാരമെന്ന് പരിഹാസം (വീഡിയോ)
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാലിൽ തൊടുന്ന തരത്തിലുള്ള വീഡിയോ വൈറൽ. വീഡിയോ പുറത്തായതിന് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത വിമർശവുമായി ബിജെപി, എഎപി പാർട്ടി അടക്കമുള്ളവർ രംഗത്തെത്തി. 

വീഡിയോയിലൂടെ വെളിപ്പെടുന്നത് കോൺ​ഗ്രസിന്റെ സംസ്കാരമാണെന്ന് ബിജെപി, എഎപി പാർട്ടികൾ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോയുടെ വിശ്വസനീയത സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. 

ചരൺജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത രാഹുൽഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ചന്നി മുഖ്യമന്ത്രി ആകുന്നതിനെ ഒരു പുതിയ തുടക്കം എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com