മുഖ്യമന്ത്രിയും മന്ത്രിമാരും സൈക്കിള്‍ ചവിട്ടി സെക്രട്ടേറിയറ്റിലെത്തി ( വീഡിയോ)

എംഎല്‍എമാരും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സൈക്കിളില്‍ അനുഗമിച്ചു
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റില്‍ എത്തിയത് സൈക്കിളില്‍. വേള്‍ഡ് കാര്‍ ഫ്രീ ഡേ ദിനത്തോട് അനുബന്ധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര സൈക്കിളിലാക്കിയത്. 

എംഎല്‍എമാരും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സൈക്കിളില്‍ അനുഗമിച്ചു. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ത്ഥിച്ചു. 

ഹരിയാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇലക്ട്രോണിക് വാഹന നയം കൊണ്ടുവരും. ഇലക്ട്രോണിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് കാര്‍ ഫ്രീ ഡേയോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്ത് 75 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സംരക്ഷിക്കുന്നതിന്, പ്രാണ്‍ വായു ദേവതാ പെന്‍ഷന്‍ സ്‌കീം പദ്ധതിയില്‍പ്പെടുത്തി, പ്രതിവര്‍ഷം 2500 രൂപ വീതം ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രസ്താവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com