പ്രതിഷേധിച്ച യുവാവിനെ തല്ലിച്ചതച്ച് പൊലീസ്, മുഖത്ത് ചവിട്ടി 'സര്‍ക്കാര്‍ ക്യാമറാമാന്‍', അസമില്‍ സംഘര്‍ഷം, രണ്ടുമരണം- വീഡിയോ

അസമില്‍ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം
അസമില്‍ പ്രതിഷേധക്കാരനെ തല്ലിച്ചതയ്ക്കുന്ന പൊലീസുകാര്‍- ട്വിറ്റര്‍ ചിത്രം
അസമില്‍ പ്രതിഷേധക്കാരനെ തല്ലിച്ചതയ്ക്കുന്ന പൊലീസുകാര്‍- ട്വിറ്റര്‍ ചിത്രം

ദിസ്പൂര്‍: അസമില്‍ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം. രണ്ട് പ്രദേശവാസികള്‍ക്കും ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

ദരാങ് ജില്ലയിലാണ് സംഭവം. കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടിക്കിടെയാണ് പൊലീസും പ്രദേശവാസികളും തമ്മില്‍ ഏറ്റുമുട്ടിയത്. 
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

അതിനിടെ 'സര്‍ക്കാര്‍ ക്യാമറാമാന്‍' പ്രതിഷേധക്കാരനെ ആക്രമിക്കുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം ചിത്രീകരിക്കാന്‍ എത്തിയ ക്യാമറാമാനെ വടിയുമായി പിന്തുടര്‍ന്ന പ്രതിഷേധക്കാരനെയാണ് ആക്രമിച്ചത്. പ്രതിഷേധക്കാരനെ പൊലീസ് തല്ലിച്ചതച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്ത് അനക്കമില്ലാതെ കിടന്ന പ്രതിഷേധക്കാരനെ ക്യാമറാമാന്‍ ചാടി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അസമില്‍ സര്‍ക്കാര്‍ ആസൂത്രിത വെടിവെപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

തിങ്കളാഴ്ച 800 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. കാര്‍ഷിക പദ്ധതിക്കായി ഭൂമി വീണ്ടെടുക്കുന്നതിനാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com