കര്‍ണാടകയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, മൂന്ന് മരണം; നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 02:49 PM  |  

Last Updated: 23rd September 2021 02:49 PM  |   A+A-   |  

blast at a firecracker storage facility

കര്‍ണാടകയില്‍ സ്‌ഫോടനം നടന്ന പടക്കനിര്‍മ്മാണശാല/ എഎന്‍ഐ ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ചാമരാജ്‌പേട്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.