പ്രണയം നിരസിച്ചു, വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 04:43 PM  |  

Last Updated: 23rd September 2021 04:51 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

ചെന്നൈ:   തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷന് സമീപമാണ് യുവാവ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി എം ശ്വേതയാണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം.

താംബരം റെയില്‍വേ സ്റ്റേഷന് സമീപം രാമചന്ദ്രന്‍ എന്ന യുവാവാണ് ശ്വേതയെ ആക്രമിച്ചത്. കഴുത്തിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ശ്വേതയെ ആക്രമിച്ചതിന് പിന്നാലെ രാമചന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.