പ്രധാനമന്ത്രി അമേരിക്കയില്‍, വാഷിങ്ടണില്‍ ഊഷ്മള വരവേല്‍പ്പ്‌

പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം വട്ടമാണ് മോദി അമേരിക്കയില്‍ എത്തുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍/ഫോട്ടോ: എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍/ഫോട്ടോ: എഎന്‍ഐ

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. 

പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം വട്ടമാണ് മോദി അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തും എന്നാണ് അമേരിക്കയിലേക്ക് തിരിക്കും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞത്. 

കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ സുപ്രധാന വിദേശ പര്യടനമാണ് ഇത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. 

അഫ്ഗാന്‍ പ്രതിസന്ധി, പാകിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ ബൈഡന്‍-മോദി കൂടിക്കാഴ്ചയില്‍ മുഖ്യ ചര്‍ച്ചയാവും. അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസുമായും ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com