എല്ലാ ക്ഷേത്രങ്ങളും ഒക്ടോബര്‍ ഏഴുമുതല്‍ തുറക്കും; നാലുമുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡിനെ തുടര്‍ന്ന് അടച്ച മഹാരാഷ്ട്രയിലെ എല്ലാ ആരാധാനലയങ്ങളും ഒക്ടോബര്‍ ഏഴിന് തുറക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് ഒക്ടോബര്‍ 7.

നവരാത്രിയുടെ ഒന്നാം ദിനമായ ഒക്ടോബര്‍ ഏഴ് മുതല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ ആരാധനാലയങ്ങളും തുറക്കും.' മു്ഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു

കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രങ്ങള്‍ തുറക്കാത്തതിനെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാനും തീരുമാനമായി. അഞ്ച് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളാണ് തുറക്കുകയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്‌വാദ് പറഞ്ഞു. കോവിഡ് വ്യാപനം കുറവുള്ള ഇടങ്ങളിലാകും സ്‌കൂളുകള്‍ തുറക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com