കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും 28ന് കോണ്‍ഗ്രസില്‍ ചേരും?; ഉന്നത സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്‌തെന്ന് സൂചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 02:22 PM  |  

Last Updated: 25th September 2021 02:22 PM  |   A+A-   |  

kanhaiya-mevani

കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനി/പിടിഐ

 

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇരു നേതാക്കളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. 

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഐ രംഗത്തുവന്നിരുന്നു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. ഡി രാജയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ സംസ്ഥാന ഘടകവുമായുള്ള ഭിന്നത പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന. 

പാര്‍ട്ടിയില്‍ യുവാക്കളെ എത്തിക്കാനായുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തിന്റെ ഫലമായാണ് കനയ്യ കുമാറും മേവാനിയും കോണ്‍ഗ്രസിലെത്തുന്നത് എന്നാണ് സൂചന. ഇവര്‍ക്കൊപ്പം ഒരുകൂട്ടം അനുയായികളും കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോര്‍ തുടങ്ങിവരുമായി കനയ്യ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമാണ് ജിഗ്‌നേഷ് മേവാനിക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.