സുപ്രധാന പരീക്ഷ; കോപ്പിയടി തടയണം;  രാജസ്ഥാനില്‍ ഇന്ന് 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് ഉണ്ടാകില്ല! 

സുപ്രധാന പരീക്ഷ; കോപ്പിയടി തടയണം;  രാജസ്ഥാനില്‍ 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് ഉണ്ടാകില്ല! 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: രാജസ്ഥാനിലെ 16 ജില്ലകളില്‍ ഇന്ന് 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം ഉണ്ടാകില്ല. എസ്എംഎസും ഈ ജില്ലകളില്‍ വിലക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള സുപ്രധാന പരീക്ഷയായ രാജസ്ഥാന്‍ എലിജിബിലിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് (റീറ്റ്) നടക്കുന്നതിനാലാണ് ഇന്റര്‍നെറ്റും എസ്എംഎസും വിലക്കിയിരിക്കുന്നത്. പരീക്ഷകളില്‍ കോപ്പിയടിക്കുന്നത് തടയാനാണ് നടപടി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

ജയ്പൂര്‍, ഉദയ്പൂര്‍, ഭില്‍വാര, ആല്‍വാര്‍, ബിക്കാനീര്‍, ദൗസ, ചിറ്റോര്‍ഗഡ്, ബാര്‍മര്‍, ടോങ്ക്, അജ്മീര്‍, നാഗൗര്‍, സവായ് മധോപൂര്‍, കോട്ട, ബുണ്ടി, ജലവാര്‍, സിക്കാര്‍ ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിലക്ക്. രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനാകാന്‍ ഒരു വ്യക്തി റീറ്റ് പാസാകേണ്ടതുണ്ട്.

31,000 ഒഴിവുകളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. അജ്മീര്‍ ആസ്ഥാനമായുള്ള രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് 3,993 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുന്നത്.

ലക്ഷക്കണക്കിന് പേര്‍ പരീക്ഷ എഴുതുന്നതിനാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് മുന്‍കരുതലുകളോടെയാണ് പരീക്ഷ.  സുരക്ഷയ്ക്കും യാത്രയ്ക്കും സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com