സാന്‍ഡ് വിച്ചും മോമോസും കേട്ടിട്ടു പോലുമില്ല, ഗ്രാമത്തില്‍ നിന്ന് ആദ്യ ശ്രമത്തില്‍ തന്നെ 10-ാം റാങ്ക്; 22കാരന്റെ സിവില്‍ സര്‍വീസ് വിജയഗാഥ

കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് ഈ 22കാരന്‍ പത്താം റാങ്ക് കരസ്ഥമാക്കിയത്
സത്യം ഗാന്ധി,  ട്വിറ്റര്‍
സത്യം ഗാന്ധി, ട്വിറ്റര്‍

ന്യൂഡല്‍ഹി: കഠിനാധ്വാനത്തിലൂടെ 2020ലെ സിവില്‍ സര്‍വീസ് പരീക്ഷ പാസായ നിരവധിപ്പേരുടെ കഥകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബിഹാറിലെ ഗ്രാമത്തില്‍ നിന്ന് ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടിയ 22കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധിയാണ് ആദ്യ ശ്രമത്തില്‍ തന്നെ ആര്‍ക്കും എളുപ്പം എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ആദ്യ പത്തുപേരില്‍ ഇടംപിടിച്ചത്. കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് ഈ 22കാരന്‍ പത്താം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ കുടുസ് പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്.

ഒരു വര്‍ഷം കൊണ്ടാണ്  ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം ഗാന്ധി പറയുന്നു. സത്യം ഗാന്ധിയുടെ ചെറിയ മുറിയില്‍ നിറയെ ബുക്കുകളും ഭൂപടങ്ങളുമാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി മതിലില്‍ തൂക്കിയിരുന്ന ടൈംടേബിളും തനിക്ക് സഹായകമായി. ദിവസം എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ പഠിക്കാറുണ്ടെന്നും സത്യം ഗാന്ധി പറയുന്നു.

അച്ഛന്‍ വായ്പയെടുത്താണ് തന്നെ ഡല്‍ഹിയില്‍ പഠിക്കാന്‍ വിട്ടത്. നഗര ജീവിതത്തിലെ പ്രലോഭനങ്ങളൊന്നും മകന്റെ ശ്രദ്ധയെ വഴിതെറ്റിച്ചില്ലെന്നും അച്ഛന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com