ഗോവയില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി തൃണമൂലിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 10:27 AM  |  

Last Updated: 27th September 2021 10:27 AM  |   A+A-   |  

Luizinho_Faleiro

രാഹുല്‍ ഗാന്ധിക്കൊപ്പം ലുസിഞ്ഞേ ഫലേറോ ചിത്രം /ഫെയ്‌സ്ബുക്ക്‌

 

പനാജി: ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ലുസിഞ്ഞോ ഫലേറോ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുന്നു.   പാര്‍ട്ടി നേതൃത്വവുമായി തുടരുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന

നിലവില്‍ നവേലിം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്  ഫലേറോ. ദീര്‍ഘകാലമായി ഈ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രണ്ട് തവണ ഗോവയുടെ മുഖ്യമന്ത്രിയുമായിരുന്നു.

2019ല്‍ ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതലയും ഇയാള്‍ക്കായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസുമായി ലൂസിഞ്ഞോ ചര്‍ച്ച നടത്തിരുന്നു. ഇതില്‍ പാര്‍ട്ടി മികച്ച ഓഫര്‍ ലൂസിേഞ്ഞാക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗോവയിലും ചുവടുറപ്പിക്കാനാണ് ടിഎംസി നീക്കം.