'കൂടപ്പിറപ്പിനെ' നഷ്ടപ്പെട്ടു; കുഴിമാടത്തില്‍ മണിക്കൂറുകളോളം ചെലവഴിച്ച് വളര്‍ത്തുപൂച്ച, നൊമ്പരം

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്:  ഉറ്റവരുടെ മരണം എല്ലാവര്‍ക്കും വേദനയാണ്. ഇപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന കൂടപ്പിറപ്പിന്റെ വേര്‍പാടില്‍ പൂച്ചയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റമാണ് സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. കോക്കോ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന വളര്‍ത്തുപൂച്ചയുടെ കുഴിമാടത്തിന് സമീപം മണിക്കൂറുകളോളം പേര്‍ഷ്യന്‍ പൂച്ചയായ ലിയോ ചെലവഴിച്ചതാണ് കണ്ടുനിന്നവരെ ഞെട്ടിച്ചത്. 

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കൂടപ്പിറപ്പിനോടുള്ള പൂച്ചയുടെ അതിരറ്റ സ്‌നേഹം കണ്ടുനിന്നവരെയും നൊമ്പരപ്പെടുത്തി. റെയില്‍വേ ജീവനക്കാരനായ മുനവര്‍ ഷെയ്ക്കിന്റെ വളര്‍ത്തുപൂച്ചകളാണ് ലിയോയും കോക്കോയും. സെപ്റ്റംബര്‍ 23നാണ് കോക്കോ ചത്തത്. ഇതിന് പിന്നാലെ ലിയോയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റങ്ങളാണ് വീട്ടുകാരെ ഞെട്ടിച്ചത്. കോക്കോയുടെ കുഴിമാടത്തില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്ന ലിയോയുടെ ദൃശ്യങ്ങള്‍ വൈറലായി. വിവരം അറിഞ്ഞ് ആകാംക്ഷഭരിതരായ നാട്ടുകാരും ലിയോയെ കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തി.

പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളാണ് ലിയോയും കോക്കോയും. നാലുവര്‍ഷം മുന്‍പ് കൂട്ടുകാരന്‍  സമ്മാനമായി നല്‍കിയതാണ് പൂച്ചകളെ എന്ന് മുനവറിന്റെ മകന്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോക്കോ ചത്തതെന്ന് വീട്ടുകാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com