കോവിഡ് രോ​ഗികൾ കൂടി; ഇന്നലെ 23,529 പേർക്ക് വൈറസ് ബാധ, 311 മരണം 

നിലവിൽ  2,77,020 പേരാണ് ചികിത്സയിൽ കഴിയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കോവിഡ് രോ​ഗികളിൽ നേരിയ വർധന. കഴിഞ്ഞ ദിവസം 20,000ൽ താഴെയായിരുന്നു കോവിഡ് രോ​ഗികൾ. ഇന്നലെ 23,529 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,37,39,980 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 311 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ  4,48,062 ആയി ഉയർന്നു. നിലവിൽ  2,77,020 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 28,718 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,30,14,898 ആയി ഉയർന്നു. നിലവിൽ 88,34,70,578 പേർക്ക് ഒരു ഡോസ് വാക്സിൻ നൽകി. ഇന്നലെ മാത്രം  65,34,306 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com