ഊന്നുവടി ആയുധമാക്കി വയോധിക; പേടിച്ച് മാറി പുലി - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 11:46 AM  |  

Last Updated: 30th September 2021 11:46 AM  |   A+A-   |  

animal news

വയോധികയെ പുള്ളിപ്പുലി ആക്രമിക്കുന്ന ദൃശ്യം

 

മുംബൈ: മഹാാരാഷ്ട്രയില്‍ തന്നെ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ ധീരമായി നേരിട്ട് 55 കാരി. കൈയിലിരുന്ന ഊന്നു വടി ഉപയോഗിച്ച് തുടര്‍ച്ചയായി തല്ലിയാണ് പുലിയെ അകറ്റിയത്. 

മുംബൈ അരേയില്‍ രാത്രിയാണ് സംഭവം. നിര്‍മ്മല ദേവി സിങ്ങാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഉയര്‍ത്തിക്കെട്ടിയ ഭാഗത്ത് നിര്‍മ്മല ദേവി ഇരിക്കുമ്പോഴാണ് പുലി ആക്രമിച്ചത്. പിന്നില്‍ നിന്നായിരുന്നു പുലിയുടെ ആക്രമണം. ആദ്യം പകച്ചുപോയ 55കാരി, പിന്നീട് കൈയില്‍ ഉണ്ടായിരുന്ന വടി ഉപയോഗിച്ച് ധീരമായി പോരാടി. 

വടി ഉപയോഗിച്ചുള്ള തുടര്‍ച്ചയായുള്ള പ്രത്യാക്രമണത്തില്‍ ഭയന്ന പുലി പിന്മാറുന്നതാണ് വീഡിയോയുടെ അവസാനം. ചെറിയ തോതില്‍ പരിക്കേറ്റ 55കാരി ചികിത്സയിലാണ്. സ്ത്രീയുടെ ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.