മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണ് നവദമ്പതികളും സുഹൃത്തും മരിച്ചു. താഹ ഷെയ്ക്ക് (20), ഭര്‍ത്താവ് സിദ്ദിഖ് പഠാന് ( 22) സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്.
ബീഡ് ജില്ലയില്‍ കാവാട് ഗ്രാമത്തിലാണ് സംഭവം. നദിയില്‍ വീണപ്പോള്‍ പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, മൂവരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മൂവരുടെയും മൃതദേഹം കണ്ടെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ