രാജ്യ വിരുദ്ധ പ്രചാരണങ്ങള്‍; 22 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്; ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കും പൂട്ട്

യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ 22 യുട്യൂബ് ചാനുകള്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുട്യൂബ് വാര്‍ത്താ ചാനലുകളാണ്.

യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്. 

ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ എന്നിവിയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും മന്ത്രായലം പറയുന്നു. ഇവയുടെ എല്ലാം നിയന്ത്രണങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുക്രൈനിലെ നിലവിലെ സാഹചര്യം സംബന്ധിച്ചും ഇത്തരം ചാനലുകള്‍ തെറ്റിദ്ധാരാണജനകമായ ഉള്ളടക്കമാണ് പ്രചരിപ്പിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ അപകടത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

നേരത്തെ ജനുവരിയിലാണ് ഇത്തരത്തില്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ 35ഓളം ചാനലുകളായിരുന്നു ബ്ലോക്ക് ചെയ്തത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com