'20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലുമില്ലാതെ, രാത്രി മുഴുമിപ്പിക്കില്ലെന്നു തന്നെ കരുതി'

ഇരുപതു മണിക്കൂറിലേറെയാണ് ശൈലേന്ദ്ര കുമാര്‍ റോപ് വേയിലെ കാബിനില്‍ കുടുങ്ങിയത്
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

റാഞ്ചി: 'ജീവനോടെ ബാക്കിയാവുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു, ഈ രാത്രി മുഴുമിപ്പിക്കില്ലെന്നു തന്നെയാണ് കരുതിയത്'-  ഝാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടത്തെ തുടര്‍ന്ന് റോപ്‌വേയില്‍ മണിക്കൂറുകളോളം കുടുങ്ങിയ അനുഭവം പങ്കുവെയ്ക്കുകയാണ് ശൈലേന്ദ്ര കുമാര്‍ യാദവ്. '20 മണിക്കൂര്‍ ഒരു തുള്ളി വെള്ളംപോലും കുടിച്ചില്ല. മരണത്തിലേക്ക് വീണുപോവുമെന്ന് പലപ്പോഴും തോന്നി , ഇതു പുനര്‍ജന്മം തന്നെയാണ്- ശൈലേന്ദ്ര പറയുന്നു. 

ഇരുപതു മണിക്കൂറിലേറെയാണ് ശൈലേന്ദ്ര കുമാര്‍ റോപ് വേയിലെ കാബിനില്‍ കുടുങ്ങിയത്. രാത്രി മുഴുവന്‍ ഇതില്‍ കഴിച്ചുകൂട്ടി. വിശപ്പും ദാഹവും വല്ലാതെ അലട്ടി, വെള്ളം പോലും കിട്ടാതെ മരിച്ചുപോകുമെന്ന് ഭയപ്പെട്ടു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്ന് ശൈലേന്ദ്ര പറഞ്ഞു.

ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലംവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെ്തു.

ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും സഹായത്തിനായി രംഗത്തുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com