'ആയുഷ്' ചികിത്സയ്ക്ക് ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ;   പ്രഖ്യാപനവുമായി പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 04:39 PM  |  

Last Updated: 20th April 2022 04:39 PM  |   A+A-   |  

modi

ചിത്രം: എഎന്‍ഐ

 

ന്യൂഡല്‍ഹി: ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം വൈകാതെ തന്നെ 'ആയുഷ് മാര്‍ക്' അവതരിപ്പിക്കും. ഇതുമൂലം രാജ്യത്തെ ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മോദി അവകാശപ്പെട്ടു. സര്‍ക്കാര്‍ നവീകരണ പദ്ധതികള്‍ നടത്തിവരികയാണ്. ആയുഷ് ഇ മാര്‍ക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ സ്‌റ്റേ ലംഘിച്ചും ഇടിച്ചുനിരത്തല്‍, പ്രതിഷേധം; വീണ്ടും സുപ്രീം കോടതി ഇടപെടല്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ