വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അധ്യാപകന് നേരെ കയ്യേറ്റശ്രമം; തെറിവിളി; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു; വീഡിയോ

അധ്യാപകനെ വിദ്യാര്‍ഥികള്‍ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡീയോ വൈറലായതിന് പിന്നാലെയാണ് നടപടി

ചെന്നൈ: അധ്യാപകനെ അധിക്ഷേപിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂര്‍  മദനൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. അധ്യാപകനെ വിദ്യാര്‍ഥികള്‍ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡീയോ വൈറലായതിന് പിന്നാലെയാണ് നടപടി.

ബോട്ടണി അധ്യാപകനായ സഞ്ജയ് ഗാന്ധി പ്ലസ്ടു വിദ്യാര്‍ത്ഥികളോട് റെക്കോര്‍ഡ് ബുക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയത്. മാരി എന്ന കുട്ടിയാണ് അധ്യാപകനോട് ആദ്യം മോശമായി പെരുമാറിയത്. ക്ലാസ് എടുക്കുന്നതിനിടെ ഈ കുട്ടി ഉറങ്ങിയത് അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ഥി അധ്യാപകനെ അസഭ്യം പറയുകയും, അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെ മറ്റൊരു വിദ്യാര്‍ഥിയും അധ്യാപകനെ ആക്രമിക്കാന്‍ എത്തുന്നത് വീഡിയോയില്‍ കാണാം. 

സംഭവത്തിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥരും ആര്‍ഡിഒയും പൊലീസും സ്ഥലത്തെത്തി. അധ്യാപകനെ ചോദ്യം ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളെയും ഇതില്‍ പങ്കാളിയെന്ന് കരുതുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയെയുമാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com