'സുരക്ഷിത സെക്‌സ്', കസ്റ്റമര്‍ക്ക് രഹസ്യകോഡ്, ഒടിപി കാണിച്ചാല്‍ പ്രവേശനം; റാക്കറ്റിന്റെ പുത്തന്‍രീതിയില്‍ ഞെട്ടി പൊലീസ് 

അധികൃതരുടെ കണ്ണുവെട്ടിച്ച് ഇടപാടുകള്‍ നടത്താന്‍ സെക്‌സ് റാക്കറ്റ് സ്വീകരിച്ച അത്യാധുനിക മാര്‍ഗം കണ്ട് ഞെട്ടി പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്:  അധികൃതരുടെ കണ്ണുവെട്ടിച്ച് ഇടപാടുകള്‍ നടത്താന്‍ സെക്‌സ് റാക്കറ്റ് സ്വീകരിച്ച അത്യാധുനിക മാര്‍ഗം കണ്ട് ഞെട്ടി പൊലീസ്. ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ ഒടിപി സംവിധാനം സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്നതാണ്‌ പൊലീസ് കണ്ടെത്തിയത്.

ഹൈദരാബാദിലെ നര്‍സിംഗിയില്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളെ പിടികൂടിയതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. രഹസ്യ കോഡ് കൈമാറിയാല്‍ മാത്രം ലൈംഗിക തൊഴിലാളികളെ കാണാന്‍ കസ്റ്റമേഴ്‌സിനെ അനുവദിക്കുന്ന വിധമാണ് ഇടപാടുകാര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. അധികൃതരുടെ പിടിയില്‍ വീഴാതിരിക്കാനാണ് സെക്‌സ് റാക്കറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്.

രഹസ്യകോഡ് കൈമാറുന്ന വിധമാണ് സംവിധാനം. ഇതുപയോഗിച്ച് പരസ്പരം തിരിച്ചറിഞ്ഞാണ് ഇടപാടുകള്‍ നടത്തുന്നത്. ഇത്തരം സംവിധാനം സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്നത് കണ്ടെത്തിയത് ഇതാദ്യമായാണ്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ നാലു ഉഗാണ്ടന്‍ സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ ലൈംഗിക തൊഴിലാളികളും ഒരാള്‍ കസ്റ്റമറുമായിരുന്നു. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തുന്നു എന്നതായിരുന്നു രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒടിപി അടിസ്ഥാനമാക്കി സെക്‌സ് റാക്കറ്റ് നടത്തുന്ന ഇടപാടുകളിലേക്ക് വെളിച്ചം വീശിയത്.

ഡേറ്റിങ് ആപ്പ് വഴിയാണ് കസ്റ്റമറും ഇടപാടുകാരനും തമ്മില്‍ ബന്ധപ്പെടുന്നത്. അവസാനഘട്ടത്തിലാണ് ഇരുവരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുന്നത്. തുടര്‍ന്ന് വാട്‌സ്ആപ്പ് ഉപയോഗിച്ചാണ് ആശയവിനിമയം. ഒരു രാത്രിയ്ക്ക് 15000 രൂപയാണ് ഇടപാട് തുക. കസ്റ്റ്മര്‍ കോഡ് കാണിക്കുന്ന മുറയ്ക്കാണ് ഫ്‌ലാറ്റില്‍ പ്രവേശനം. തുടര്‍ന്ന് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം സെക്‌സില്‍ ഏര്‍പ്പെടാന്‍ കസ്റ്റ്്മറിന് സെക്‌സ് റാക്കറ്റ് അനുമതി നല്‍കുന്നതാണ് പുതിയ രീതിയെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com