ഡല്‍ഹിയില്‍ റെയില്‍വെ ഗോഡൗണില്‍ തീപിടിത്തം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 09:45 PM  |  

Last Updated: 24th April 2022 09:45 PM  |   A+A-   |  

railway_godown_fire

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റെയില്‍വെ ഗോഡൗണില്‍ തീപിടിത്തം. പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സബ്‌സി മണ്ഡി ഗോഡൗണിലാണ് അപകടം നടന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സമീപ പ്രദേശങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സിന്റെ പതിനാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൈകുന്നേരം നാലരയോടെ ആയിരുന്നു അപകടം.