പ്രശാന്ത് കിഷോര്‍/പിടിഐ
പ്രശാന്ത് കിഷോര്‍/പിടിഐ

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ല; സോണിയയുടെ ക്ഷണം നിരസിച്ചു

കോണ്‍ഗ്രസില്‍ ചേരാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനുമുള്ള  ക്ഷണം നിരസിച്ചതായി പ്രശാന്ത് കിഷോര്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്ന് വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസില്‍ ചേരാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനുമുള്ള  ക്ഷണം നിരസിച്ചതായി പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെ അറിയിച്ചു. തന്നെക്കാളും ഉപരി, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വവും കൂട്ടായ പ്രവര്‍ത്തനവുമാണ് പാര്‍ട്ടക്ക് ഇപ്പോള്‍ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കിഷോര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിച്ച കോണ്‍ഗ്രസ്, 'എംപവര്‍ ആക്ഷന്‍ ഗ്രൂപ്പ്' എന്ന വിഭാഗത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രശാന്തിനെ ക്ഷണിക്കുകയായിരുന്നു. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രശാന്തിനെ ക്ഷണിച്ചത്. 

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതും അദ്ദേഹം നിരാകരിച്ചതും കോണ്‍ഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

'പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എഐസിസി അധ്യക്ഷ സോണിയ ഗാന്ധി 'എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് 2024' രൂപീകരിക്കുകയും അതില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുയും ചെയ്തു. എന്നാല്‍ അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളെയും നിര്‍ദേശങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.'-സുര്‍ജേവാല വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com