നഴ്‌സിന്റെ കൈയില്‍നിന്നു വഴുതി തറയില്‍ വീണു, നവജാത ശിശു മരിച്ചു, കേസ്

നഴ്‌സിനും ആശുപത്രിക്കുമെതിരെ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: നവജാത ശിശു ആശുപത്രിയിലെ നഴ്‌സിന്റെ കൈയില്‍നിന്നു വീണു മരിച്ചു. ഉത്തര്‍പ്രദേശിലെ മല്‍ഹൗറിലാണ് സംഭവം. നഴ്‌സിനും ആശുപത്രിക്കുമെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ പത്തൊന്‍പതിനാണ് സംഭവമെങ്കിലും പുറത്ത് അറിഞ്ഞിരുന്നില്ല. കുട്ടി നഴ്‌സിന്റെ കൈയില്‍ നിന്നു വഴുതി കെട്ടിടത്തിന്റെ തറയില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയില്‍നിന്നുള്ള പരിക്കു മൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

സംഭവം മൂടിവയ്ക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിച്ചതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. ഏപ്രില്‍ 19നാണ് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി തന്നെ പ്രസവം നടന്നു. ചാപിള്ളയാണെന്നാണ് തന്നോടു പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ താന്‍ കണ്ടതാണെന്നു ഭാര്യ പറയുകയായിരുന്നു. നഴ്‌സ്് കുഞ്ഞിനെ എടുത്തപ്പോള്‍ വഴുതി താഴെ വീഴുന്നതു കണ്ടു. കരഞ്ഞുവിളിച്ചപ്പോള്‍ നഴ്‌സും കൂടെയുള്ളവരും ചേര്‍ന്ന് തന്റെ വായ പൊത്തിപ്പിടിച്ചെന്നും ഭാര്യ പറഞ്ഞതായി ഇയാള്‍ അറിയിച്ചു.

വീഴ്ചയില്‍ കുഞ്ഞിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കുഞ്ഞിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അലസമായ പ്രവൃത്തി മരണകാരണമായതിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com