ഇത്തവണ നെഹ്‌റുവോ സംസ്ഥാനങ്ങളോ?; വൈദ്യുതി പ്രതിസന്ധിയില്‍ ആരെ കുറ്റപ്പെടുത്തും: മോദിയോട് രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 08:15 PM  |  

Last Updated: 30th April 2022 08:15 PM  |   A+A-   |  

rahul-modi

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി/ഫയല്‍ 


ന്യൂഡല്‍ഹി: രാജ്യം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാനമന്ത്രി ആരെ കുറ്റപ്പെടുത്തും എന്ന് രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. 

'പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശവും തമ്മില്‍ ഒരിക്കലും ഒരു ബന്ധവുമില്ല. മോദി ജി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെ തലയിലിടും? നെഹ്‌റു ജിയോ സംസ്ഥാനങ്ങളോ അതോ ജനങ്ങളോ?' -രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.


നരേന്ദ്ര മോദിയുടെ മുന്‍കാല പ്രസംഗത്തിന്റെ വിഡിയോയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി 2015ല്‍ പ്രസംഗിച്ചതിന്റെയും, വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കല്‍ക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകള്‍ കാണാനാവില്ല എന്ന് 2017ല്‍ പ്രസംഗിച്ചതിന്റെയും വിഡിയോയാണ് രാഹുല്‍ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം വൈദ്യുത പ്രതിസന്ധി നാളെയോടെ പരിഹരിക്കപ്പെടും; ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്ന് മന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ