തെരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിച്ചില്ല; ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി എഎപി, ഒരുമുഴം മുന്നേയെറിഞ്ഞ് കെജരിവാള്‍

പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
അരവിന്ദ് കെജരിവാള്‍/ഫയല്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍

അഹമ്മദബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെയാണ് എഎപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

ഭീമാഭായി ചൗധരി (ദിയോദര്‍) ജഗ്മല്‍ വാലാ (സോമനാഥ്) അര്‍ജുണ്‍ റാത്വ (ഛോട്ടാ ഉദയ്പൂര്‍) സാഗര്‍ റബാരി (ബെച്ചരാജി) വഷ്‌റാം സംഗീത്യ (രാജ്‌കോട്ട് റൂറല്‍) റാം ധാദുക് (കമ്രേജ്) ശിവ്‌ല ബരാസിയ (രാജ്‌കോട്ട് സൗത്ത്) സുധീര്‍ വഘാനി (ഗരിയാധര്‍) രാജേന്ദ്ര സോളങ്കി (ബരദോലി) ഓംപ്രകാശ് തിവാരി (നരോദ) എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ്. 

പഞ്ചാബില്‍ നേടിയ വിജയത്തിന് പിന്നാലെ, ഗുജറാത്ത് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എഎപി നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തില്‍ റാലികള്‍ നടത്തിയിരുന്നു. 

182 അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 111 സീറ്റ് നേടിയാണ് അധികാരമുറപ്പിച്ചത്. 64 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ എഎപിയുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com