'എല്ലാവരും പ്രൊഫൈല്‍ ചിത്രം മാറ്റുക'- സോഷ്യല്‍ മീഡിയ ഡിപി ത്രിവര്‍ണ പതാക ആക്കി പ്രധാനമന്ത്രി

ത്രിവര്‍ണ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മ ദിനം കൂടിയാണ് ഇന്ന്. അദ്ദേഹത്തേയും മന്‍ കി ബാത്തില്‍ മോദി അനുസ്മരിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ പതാക ആക്കണമെന്ന് അദ്ദേഹം നേരത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അദ്ദേഹം സ്വന്തം ചിത്രം മാറ്റി പതാക ചേര്‍ത്തത്. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ പ്രൊഫൈല്‍ മാറ്റാനായിരുന്നു നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടത്.

'ഇന്ന് ഏറെ സവിശേഷതകളുള്ള ഓഗസ്റ്റ് രണ്ടാണ്. നമ്മള്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായി ഞാന്‍ എന്റെ സാമൂഹിക മാധ്യമ പേജുകളിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്. ഇത് പ്രേരണയായി കണ്ട് എല്ലാവരും അങ്ങനെ ചെയ്യണം'- എന്ന കുറിപ്പും മന്‍ കി ബാത്തില്‍ ഇക്കാര്യം പറയുന്നതിന്റെ വീഡിയോയും അദ്ദേഹം ഇതിനൊപ്പം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ത്രിവര്‍ണ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മ ദിനം കൂടിയാണ് ഇന്ന്. അദ്ദേഹത്തേയും മന്‍ കി ബാത്തില്‍ മോദി അനുസ്മരിച്ചിരുന്നു. 

'മഹാനായ പിംഗളി വെങ്കയ്യയുടെ ജന്മദിനത്തില്‍ ഞാന്‍ ആദരം അര്‍പ്പിക്കുന്നു. നമുക്ക് അഭിമാനിക്കാവുന്ന തരത്തില്‍ ത്രിവര്‍ണ പതാക രൂപകല്‍പ്പന ചെയ്ത അദ്ദേഹത്തിന്റെ പരിശ്രമത്തിന് നമ്മുടെ രാഷ്ട്രം അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കും. രാജ്യ പുരോഗതിക്കായി ത്രിവര്‍ണ പതാകയുടെ ശക്തിയും പ്രചോദനവും ഉള്‍ക്കൊണ്ട് നമുക്ക് പ്രവര്‍ത്തിക്കാം'- പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com