ജെഇഇ മെയ്ന്‍ പരീക്ഷാ ഫലം ശനിയാഴ്ച; അറിയേണ്ടതെല്ലാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 01:00 PM  |  

Last Updated: 03rd August 2022 01:00 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ ഫലം ഓഗസ്റ്റ് ആറിന്. ജൂലൈയില്‍ നടന്ന രണ്ടാം ഘട്ട പരീക്ഷയുടെ ഫലമാണ് ശനിയാഴ്ച പുറത്തുവരുന്നത്.ഇന്ന് ഉത്തരസൂചിക പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഇഇ മെയ്ന്‍ രണ്ടാം ഘട്ട പരീക്ഷ ജൂലൈ 30നാണ് അവസാനിച്ചത്. 6.29 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. 

പരീക്ഷയുടെ താത്കാലിക ഉത്തര സൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഉത്തരസൂചികയില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് വെള്ളിയാഴ്ച വരെ ഇക്കാര്യം അറിയിക്കാം. ശനിയാഴ്ച വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡിനൊപ്പം അന്തിമ ഉത്തരസൂചിക, മെറിറ്റ് ലിസ്റ്റ് എന്നിവയും പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫലം അറിയാന്‍ അപേക്ഷാ നമ്പറോ ജനനത്തീയതിയോ നല്‍കണം. പാസ് വേര്‍ഡ് കൂടി നല്‍കി സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.nic.in. സന്ദര്‍ശിക്കുക. 011-40759000  എന്ന നമ്പറിലും jeemain@nta.ac.in.ല്‍ ഇ-മെയില്‍ സന്ദേശം അയച്ചും സംശയങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജഗദീപ് ധന്‍കര്‍ക്ക് ബിഎസ്പി പിന്തുണ; വിശാല താത്പര്യമെന്ന് മായാവതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ