പഴയ ബലാത്സംഗക്കേസ് പിന്‍വലിക്കണം; ജാമ്യത്തിലിറങ്ങി ഭീഷണിപ്പെടുത്തി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, പരാതി

കൂട്ടാളിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജബല്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തകേസില്‍ ജയിലില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. തനിക്കെതിരെ മുമ്പ് നല്‍കിയ പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

19 വയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ കൂട്ടാളി മൊബൈലില്‍ ചിത്രീകരിച്ചതായും, കേസ് പിന്‍വലിച്ചില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

വിവേക് പട്ടേല്‍ എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആസിഫ് ഇക്ബാല്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോക്‌സോ കേസില്‍ അറസ്റ്റിലായ വിവേക് പട്ടേല്‍ ഒരുവര്‍ഷത്തിലേറെ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. 

ഒരുമാസം മുമ്പ് പെണ്‍കുട്ടിയെ സമീപിച്ച് ഇയാള്‍ പഴയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് കൂട്ടാളിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കും കൂട്ടാളിക്കുമായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com