ഭിന്നശേഷിക്കാരിയായ മകളെ നാലാം നിലയില്‍നിന്ന്  എറിഞ്ഞു കൊന്നു, ദന്ത ഡോക്ടര്‍ അറസ്റ്റില്‍ 

കര്‍ണാടകയില്‍ നാലുവയസുകാരിയെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ നാലുവയസുകാരിയെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ഭിന്നശേഷിക്കാരിയായ മകളെ ദന്ത ഡോക്ടറായ അമ്മയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുഷമ ഭരദ്വാജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബംഗളൂരുവിലാണ് സംഭവം. കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിയുന്ന ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കരിയര്‍ മുന്നേറ്റത്തിന് മകള്‍ തടസ്സമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ അമ്മ കൊന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന് സംസാര വൈകല്യവുമുണ്ട്. 

കെട്ടിടത്തിന്റെ റെയിലിംഗിലൂടെ കുഞ്ഞിനെയും എടുത്ത് അമ്മ ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ നാലാമത്തെ നിലയില്‍ നിന്ന് അമ്മ താഴേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി മറ്റൊരു വശത്തെ റെയിലിംഗിലേക്ക് പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ ദന്ത ഡോക്ടറെ അയല്‍വാസികള്‍ എത്തി രക്ഷിക്കുകയായിരുന്നു. 

ഭര്‍ത്താവിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. സികെസി ഗാര്‍ഡനിലെ അദൈ്വത് ആശ്രയ അപ്പാര്‍ട്ട്‌മെന്റില്‍ നാലാമത്തെ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com