'മുഴുവന്‍ സംവിധാനങ്ങളും തരൂ, എങ്ങനെയാണ് തെരഞ്ഞെടുപ്പു ജയിക്കുന്നതെന്നു ഞാന്‍ കാണിച്ചു തരാം'

സ്വേഛാധിപത്യത്തിനെതിരെ എഴുന്നേറ്റു നില്‍ക്കുന്നവര്‍ ആരായിരുന്നാലും ആക്രമിക്കപ്പെടുന്നു. അവരെ ജയിലില്‍ അടയ്ക്കുന്നു, തല്ലിച്ചതയ്ക്കുന്നു
രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍/പിടിഐ
രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍/പിടിഐ

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ മരണമാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വേഛാധിപത്യത്തെ എതിര്‍ത്തു നില്‍ക്കുന്നവര്‍ അധാര്‍മികമായി ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ജനാധിപത്യത്തിനും സമുദായ സൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളുന്നതുകൊണ്ടാണ് തന്റെ കുടംബം ആക്രമിക്കപ്പെടുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, അക്രമങ്ങള്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ചയാവരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാജ്യത്ത് ജനാധിപത്യം ഇല്ലാതായിരിക്കുന്നു. നാലോ അഞ്ചോ പേരുടെ സ്വേഛാധിപത്യമാണ് ഇവിടെ നടക്കുന്നത്- രാഹുല്‍ പറഞ്ഞു.

ഒരു നൂറ്റാണ്ടായുള്ള ശ്രമത്തിലൂടെ നാം പടുത്തുയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യ നമ്മുടെ കണ്‍മുന്നില്‍ നശിപ്പിക്കപ്പെടുകയാണ്. ഇത് എല്ലാവര്‍ക്കും അറിയാം എന്നതാണ് സത്യം. സ്വേഛാധിപത്യത്തിനെതിരെ എഴുന്നേറ്റു നില്‍ക്കുന്നവര്‍ ആരായിരുന്നാലും ആക്രമിക്കപ്പെടുന്നു. അവരെ ജയിലില്‍ അടയ്ക്കുന്നു, തല്ലിച്ചതയ്ക്കുന്നു. 

ആര്‍എസ്എസിനെ എതിര്‍ക്കുകയെന്നത് എന്റെ കടമാണ്. ഞാന്‍ അതു കൂടുതല്‍ ചെയ്യുന്തോറും കൂടുതല്‍ ആക്രമിക്കപ്പെടുന്നു. ആക്രമിച്ചോളൂ, ഞാന്‍ അതില്‍ സന്തുഷ്ടനാണ്. സര്‍ക്കാര്‍ എത്ര വേണമെങ്കിലും വിരട്ടട്ടെ, നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ല- നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ഇഡി കേസിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

ഹിറ്റ്‌ലറും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ഹിറ്റ്‌ലര്‍ക്ക് അറിയാം. എങ്ങനെയാണ് ഹിറ്റ്‌ലര്‍ അതു ചെയ്തത്? ജര്‍മനിയിലെ മുഴുവന്‍ സ്ഥാപനങ്ങളും അയാളുടെ നിയന്ത്രണത്തില്‍ ആയിരുന്നു. മുഴുവന്‍ സ്ഥാപനങ്ങളും എനിക്കു തരൂ, എങ്ങനെയാണ് തെരഞ്ഞെടുപ്പു ജയിക്കുന്നതെന്നു ഞാന്‍ കാണിച്ചു തരാം.- രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com