ഇന്ദ്ര ഭഗവാനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കണം;  സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു; പാട്ടും നൃത്തവുമായി ആഘോഷം 

പരമ്പരാഗത നാടൻ പാട്ടുകളും സംഗീതവുമൊക്കെയായി ആഘോഷമായാണ് ചടങ്ങുകൾ നടന്നത്
ചിത്രം: എക്സ്പ്രസ്
ചിത്രം: എക്സ്പ്രസ്

ബം​ഗളൂരു: മഴ ദേവൻ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ കർണാടകയിലെ ഒരു ഗ്രാമത്തിൽ സ്ത്രീകൾ തമ്മിൽ വിവാഹം കഴിച്ചു. നല്ല മഴ ലഭിക്കാനും ഉത്പാദനക്ഷമതയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് പ്രതീകാത്മകമായി ഈ കല്യാണം നടത്തിയത്. പരമ്പരാഗത നാടൻ പാട്ടുകളും സംഗീതവുമൊക്കെയായി ആഘോഷമായാണ് ചടങ്ങുകൾ നടന്നത്.

ഉത്തര കർണാടകയിലെ ഗോകർണ എന്ന സ്ഥലത്തെ ഹലാക്കി വോക്കാലിഗ വിഭാഗമാണ് സ്വർഗ്ഗം തുറക്കാനായി വിവാഹം നടത്തിയത്. ഹലാക്കി വിഭാഗത്തിലെ ധാരാളം ആളുകൾ വിവാഹത്തിൽ പങ്കെടുത്തു. നാടൻ പാട്ട് മാത്രമല്ല ഡി ജെ മ്യൂസിക്കും യുവാക്കളുടെ നൃത്തവുമെല്ലാമായി കെങ്കേമമായാണ് വിവാഹം നടന്നത്. മഴ കുറയുമ്പോഴാണ് സ്ത്രീകൾ തമ്മിലുള്ള വിവാഹം നടത്തുന്നതെന്ന് ഹലാക്കി വിഭാഗത്തിലെ മുതിർന്ന അംഗം പറഞ്ഞു. ഇത് വർഷങ്ങളായി നടത്തിവരുന്നതാണെന്നും വധുവിനെ തെരഞ്ഞെടുക്കുന്നതുമുതൽ പങ്കാളിയെ നിശ്ചയിക്കുന്നതുവരെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും സ്ത്രീകൾ തന്നെയാണ് ചെയ്യുന്നതെന്നും ഗോകർണ മഹാബലേശ്വർ ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു. 

സ്ത്രീകൾ തമ്മിൽ ഹാരം കൈമാറുകയും വിവാഹവുമായി ബന്ധപ്പെട്ടുള്ള മറ്റു ചടങ്ങുകൾ നടത്തുകയും ചെയ്യും. സംസ്‌കൃത സ്ലോകങ്ങൾ ഉരുവിടുന്നതിന് പകരം പരമ്പരാഗത പാട്ടുകളാണ് ഈ സമയം ആലപിക്കുക. വിവാഹം ദൈവത്തെ പ്രീതിപ്പെടുത്താൻ മാത്രമാണെന്നും വിവാഹിതരായ സ്ത്രീകൾ ചടങ്ങിന് ശേഷം ഒന്നിച്ച് താമസിക്കുകയില്ലെന്നും ഇവർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com