30കാരനെ മുതല കടിച്ചുകൊന്നു

ഗുജറാത്തില്‍ യുവാവിനെ മുതല കടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ യുവാവിനെ മുതല കടിച്ചുകൊന്നു. പുഴയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ 30കാരന്റെ മൃതദേഹം കണ്ടെത്തി.

വഡോദര ജില്ലയില്‍ ധാധര്‍ നദിയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവാവിനെ കടിച്ചെടുത്ത് കൊണ്ട് പുഴയുടെ അടിയിലേക്ക് മുതല മറയുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

പുഴയില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇമ്രാന്‍ ദിവാന്‍ ആണ് മരിച്ചത്. തോളില്‍ മുതലയുടെ കടിയേറ്റ പാടുകളുണ്ട്. 

എന്നാല്‍ എങ്ങനെയാണ് യുവാവിനെ മുതല പിടികൂടി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിച്ച് വരികയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുഴയില്‍ യുവാവിനെ മുതല ആക്രമിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. എന്നാല്‍ എങ്ങനെയാണ് യുവാവ് മുതലയുടെ പിടിയിലായതെന്ന് അറിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com