'ഇത്തിരി കടന്നുപോയി', സ്‌നേഹം തെളിയിക്കണം!; കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവെച്ച് 15കാരി, ഞെട്ടല്‍

അസമിലെ സുല്‍കുച്ചി ജില്ലയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രണയത്തിന് കണ്ണില്ല, അതിര്‍ത്തികളില്ല, ഭാഷയില്ല എന്നിങ്ങനെയാണ് പൊതുവേ പറയാറ്. പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായവരുടെ നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാമുകനോടുള്ള തന്റെ സ്്‌നേഹം പ്രകടിപ്പിക്കാന്‍ 15കാരി ചെയ്തതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

അസമിലെ സുല്‍കുച്ചി ജില്ലയിലാണ് സംഭവം. കാമുകനോടുള്ള സ്‌നേഹം എത്ര അഗാധമാണ് എന്ന് കാണിക്കാന്‍, യുവാവിന്റെ എച്ച്‌ഐവി പോസിറ്റിവ് രക്തം 15കാരി സ്വയം കുത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.

പലപ്പോഴും ഇരുവരും ഒളിച്ചോടാന്‍ ശ്രമിച്ചുവെങ്കിലും വീട്ടുകാര്‍ പിടികൂടി പെണ്‍കുട്ടിയെ തിരികെ കൊണ്ടുവന്നു. ഇത്തവണ ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്തവിധമാണ് പെണ്‍കുട്ടി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകന്‍ എച്ച്‌ഐവി ബാധിതനാണ്. കാമുകന്റെ എച്ച്‌ഐവി പോസിറ്റിവ് രക്തം പെണ്‍കുട്ടി സ്വയം കുത്തിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

നിലവില്‍ പെണ്‍കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.  കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിയമനടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com