അവസാന തുണ്ടുഭൂമിയും ദാനം ചെയ്തു; മോദിക്ക് 2.23 കോടി രൂപയുടെ ആസ്തി, 26 ലക്ഷം രൂപയുടെ വര്‍ധന 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ വര്‍ധന
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26.13 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2.23 കോടി രൂപയാണ് മോദിയുടെ സമ്പാദ്യം. മോദിയുടെ ആസ്തിയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

മോദിയുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ ഒന്നുമില്ല. 2021 മാര്‍ച്ച് 31 വരെ 1.1 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ മോദിയുടെ പേരില്‍ ഉണ്ടായിരുന്നു. അവസാനമായി ഗാന്ധിനഗറില്‍ മോദിയുടെ പേരില്‍ അവശേഷിച്ചിരുന്ന ഒരു തുണ്ടുഭൂമി ദാനം ചെയ്തതോടെയാണ് സ്ഥാവര സ്വത്തുക്കള്‍ ഇല്ലാതായതെന്ന് സ്വത്തുവകകളുടെ കണക്കില്‍ പറയുന്നു.

കടപ്പത്രത്തിലോ, ഓഹരിയിലോ, മ്യൂച്ചല്‍ ഫണ്ടിലോ മോദിക്ക് നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. 1.73 ലക്ഷം രൂപ മൂല്യമുള്ള നാലു സ്വര്‍ണ മോതിരമുണ്ടെന്നും മാര്‍ച്ച് 31 വരെയുള്ള കണക്കില്‍ പറയുന്നു. കൈവശം പണമായി ഉള്ളത് 35,210 രൂപ. പോസ്റ്റ് ഓഫീസില്‍ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റായി 9ലക്ഷം രൂപയും 1.89 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയും ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com