ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, കാലു തെറ്റി താഴേക്ക്, അദ്ഭുത രക്ഷപെടല്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2022 11:47 AM  |  

Last Updated: 09th August 2022 11:47 AM  |   A+A-   |  

TRAIN_ACCIDENT

ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകനും വീഴുന്ന ദൃശ്യം

 

കൊല്‍ക്കത്ത: റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയെയും മകനെയും ആര്‍പിഎഫ് ഉദ്യോഗസ്ഥ രക്ഷിച്ചു. വാതിലില്‍ പിടിച്ചു കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണ ഇരുവരെയും ഓടിയെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥ രക്ഷിക്കുകയായിരുന്നു.

ബംഗാളിലെ ബങ്കുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിലേക്കാണ് വയോധികയും മകനും ചാടി കയറാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആര്‍പിഎഫ് ഉദ്യോഗസ്ഥ അപകടം മനസിലാക്കി ഓടിയെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.

 

വാതിലില്‍ പിടിച്ചുകയറുന്നതിനിടെ കാല്‍വഴുതി ഇരുവരും പ്ലാറ്റ്‌ഫോമില്‍ വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് ആപത്ത് സംഭവിക്കുന്നതിന് മുന്‍പ് ആര്‍പിഎഫ് ഉദ്യോഗസ്ഥ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് ഇരുവരെയും രക്ഷിച്ചത്. സമയോചിതമായ ഇടപെടല്‍ നടത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനപ്രവാഹമാണ്.

ഈ വാർത്ത കൂടി വായിക്കൂ

ബിജെപി ബന്ധം വിടുന്നു?; ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ