'സ്ഥലം തരാം; സിബിഐയ്ക്ക് എന്റെ വീട്ടില്‍ ഓഫീസ് തുറക്കാം': പരിഹാസവുമായി തേജസ്വി യാദവ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്
തേജസ്വി യാദവ്/ഫയല്‍
തേജസ്വി യാദവ്/ഫയല്‍

പടന: കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. സിബിഐയ്ക്ക് തങ്ങളുടെ വീട്ടില്‍ തന്നെ ഓഫീസ് തുറക്കാമെന്നും അതിനുള്ള സ്ഥലം നല്‍കാമെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ബിജെപി നിരന്തരം സിബിഐയെ ഉപയോഗിക്കുകയാണെന്നും എന്നാല്‍ ഇതുവരെയായിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഇല്ലാതാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ അവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 

അച്ഛന്‍ ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിയത് താനാണ്. ഒരുതവണ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com