6,600 അടി നീളമുള്ള പതാക; അണിനിരന്ന് ആയിരങ്ങള്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 03:41 PM  |  

Last Updated: 14th August 2022 03:41 PM  |   A+A-   |  

FLAG_RALLY

വീഡിയോ സ്‌ക്രീന്‍ഷോട്ട്


രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദേശീയ പതാകകളുമായി വന്‍ ' തിരംഗ റാലി'കളാണ് നടക്കുന്നത്. 

ഹരിയാനയില്‍ 6,600 അടി നീളമുള്ള ത്രിവര്‍ണ പതാകയുമേന്തി റാലി നടത്തുകയാണ്. ഹരിയാനയിലൈ ജജ്ജറില്‍ നടക്കുന്ന റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേരാണ് റാലിയില്‍ പങ്കെടുക്കുന്നത്. 

ഹര്‍ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്ത് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തിരംഗ റാലി നടത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ യമുന നദി കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍; 7000 പേരെ ഒഴിപ്പിച്ചു- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ