28കാരിയെ ഭര്‍ത്താവ്‌ കുടുംബക്കോടതിയില്‍ വച്ച് കഴുത്തറുത്ത് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 10:56 AM  |  

Last Updated: 14th August 2022 10:56 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: ഭാര്യയെ ഭര്‍ത്താവ് കുടുംബക്കോടതിക്ക് അകത്തുവച്ച് കഴുത്തറുത്തുകൊന്നു. 32കാരനായ ശിവകുമാറാണ് 28കാരിയായ ചൈത്രയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ ഇരുവരും തമ്മിലുള്ള കുടുംബവഴക്ക് കുടുംബ കോടതിയിലെത്തിയിരുന്നു. ഇരുവരുടെയും വാദം കേട്ട കോടതി അടുത്ത വാദം കേള്‍ക്കാന്‍ തീയതി നിശ്ചയിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് ആര്‍ ശ്രീനിവാസ ഗൗഡ പറഞ്ഞു.

ഒരു മണിക്കൂര്‍ നേരത്തെ കൗണ്‍സിലിങ്ങിന് ശേഷം ചൈത്രം വാഷ്‌റൂമിലേക്ക് പോയി. ആ സമയത്ത് ഭര്‍ത്താവ്  കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ തന്നെ കോടതിയിലുള്ള ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോടതിയിലെത്തിയവരും പൊലീസും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശിവകുമാറിനെതിരെ കൊലപാതക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സംസാരിച്ചുതുടങ്ങി; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ