കാറില്‍ ഓട്ടോറിക്ഷ ഉരസി; നാട്ടുകാര്‍ നോക്കിനില്‍ക്കെ ഡ്രൈവറെ 17തവണ മുഖത്തടിച്ച് യുവതി; വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 14th August 2022 01:12 PM |
Last Updated: 14th August 2022 01:13 PM | A+A A- |

വീഡിയോ ദൃശ്യം
ലഖ്‌നൗ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന് ഓട്ടോ പൊതുനിരത്തിലിട്ട് 17 തവണ തല്ലിയ 35 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
गाड़ी टच होने पर 90 सेकंड में जड़े 17 थप्पड़
— Shubhankar Mishra (@shubhankrmishra) August 13, 2022
ई- रिक्शा से गाड़ी टच होने पर एक महिला ने चालक को बाजार में जमकर पीटा| मामला नोएडा का है। pic.twitter.com/TGe6RXUDbT
ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. തന്റെ ഫോണും പണവും പേഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണു; 65കാരന് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ