വേദനയിലും 'പോസിറ്റിവിറ്റി'; വീല്‍ചെയറില്‍ നൃത്തംവച്ച് ജുന്‍ജുന്‍വാല; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 04:45 PM  |  

Last Updated: 14th August 2022 05:12 PM  |   A+A-   |  

jhunjhunwala

വീഡിയോ ദൃശ്യം

 

രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ മരണവാര്‍ത്ത കേട്ടാണ് മുംബൈ ഉണര്‍ന്നത്. 'ഇന്ത്യയുടെ വാറന്‍ ബഫറ്റ്' എന്നറിയപ്പെടുന്ന ശതകോടീശ്വരന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം, ജുന്‍ജുന്‍വാലയുടെ ഡാന്‍സ് വിഡിയോ പങ്കുവച്ചാണ്  ആദരാഞ്ജലി അര്‍പ്പിച്ചത്. വീല്‍ചെയറില്‍ ഇരുന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം 'ബണ്ടി ഓര്‍ ബബ്ലി' എന്ന ബോളിവുഡ് സിനിമയിലെ 'ഗജ്‌രാ രെ...' എന്ന ഗാനത്തിനാണ് രാകേഷ് ഡാന്‍സ് ചെയ്യുന്നത്. 'രണ്ട് വൃക്കകളും തകരാറിലായ രാകേഷ് ഡയാലിസിസിന് വിധേയനായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് ഈ വിഡിയോ പഠിപ്പിക്കുന്നു'- സഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച രാവിലെ 6.45നാണ് രാകേഷ് ജുന്‍ജുന്‍വാലയെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  ആകാശ എയര്‍ലൈന്‍സിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

5000 രൂപ കടം വാങ്ങി തുടക്കം, ആസ്തി 41,000 കോടി; 'ഇന്ത്യയുടെ 'വാറന്‍ ബഫറ്റിന്റെ' വിജയഗാഥ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ