18 കിലോ സ്വര്‍ണം കണ്ടെത്തി, മുഖ്യപ്രതി ജീവനക്കാരന്‍; ഫെഡ് ബാങ്ക് കവര്‍ച്ച, നാലുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 12:33 PM  |  

Last Updated: 15th August 2022 12:33 PM  |   A+A-   |  

FED_BANK

ഫെഡ് ബാങ്ക്, എഎന്‍ഐ

 

ചെന്നൈ: ചെന്നൈ നഗരത്തില്‍ ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. ഫെഡ് ബാങ്കിലെ ജീവനക്കാരന്‍ മുരുകനാണ് പിടിയിലായത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് പിടിയിലായത്. ഇവരുടെ കൈയില്‍ നിന്ന് 18 കിലോ സ്വര്‍ണം കണ്ടെത്തി.

കഴിഞ്ഞ ദിവസം ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കിന്റെ അരുമ്പാക്കം ശാഖയില്‍ ശനിയാഴ്ച പട്ടാപ്പകലാണ് കവര്‍ച്ച നടന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് ശേഷമായിരുന്നു കവര്‍ച്ച. സായുധരായ കവര്‍ച്ചക്കാര്‍ ബാങ്കില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും കോടിക്കണക്കിന് രൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ചക്കാരെ പിടികൂടാനായി നാലു പ്രത്യേക അന്വേഷണ സേനയാണ് രൂപീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അടുത്ത 25 വര്‍ഷം നിര്‍ണായകം; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം; പ്രധാനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ