പ്രചോദനം ബോളിവുഡ് ചിത്രം;യുവതി ഉള്‍പ്പെടെ പൊലീസ് വേഷത്തില്‍, ബാങ്കില്‍ റെയ്ഡ്; ലക്ഷങ്ങള്‍ കവര്‍ന്നു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 07:51 AM  |  

Last Updated: 15th August 2022 07:51 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


 
മുംബൈ: ബോളിവുഡ് ചിത്രമായ 'സ്‌പെഷ്യല്‍ 26' ന്റെ പ്രചോദനം ഉള്‍ക്കൊണ്ട് പൊലീസ് ഓഫീസര്‍മാരായി വേഷമിട്ട് മുംബൈയിലെ വെല്‍നസ് സെന്ററിലെ ബാങ്ക് കൊള്ളയടിച്ച ഏഴ് പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പ്രതികളെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ മുംബൈ പൊലീസ് ഓഫീസര്‍മാരായി നേതാജി സുബാഷ് പ്ലേസ് കോംപ്ലക്സിലെ ബാങ്ക് ഓഫീസിലെത്തുകയായിരുന്നു. 

അഞ്ച് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ഇവര്‍ 7 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു. ഓഫീസ് ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഭാര്യയെ വിളിച്ച് 5ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.  കൂടാതെ ലാപ്ടോപ്പ്, 10 മൊബൈല്‍ ഫോണുകള്‍, പണമിടപാടുകള്‍ നടത്തിയ രേഖകളുമായി പ്രതികള്‍ കടന്നുകളയുകയും ചെയ്തു.

പൊലീസ് വേഷത്തിലെത്തിയ സംഘം റെയ്ഡ് നടത്തുന്നതിനിടെ ഓഫീസിന് പുറത്ത് ഒരു സംഘം കാവല്‍ നിന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാവല്‍ സംഘത്തിലെ ഒരാളെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കേസിലെ മുഖ്യപ്രതികളെ കണ്ടെത്തുകയായിരുന്നു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം; മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ