ക്ലാസില്‍ കയറാത്തതിന് അമ്മ ശകാരിച്ചു; 16കാരന്‍ മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 06:13 PM  |  

Last Updated: 15th August 2022 06:13 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 16കാരന്‍ തൂങ്ങി മരിച്ച നിലയില്‍. പ്ലസ്ടു വിദ്യാര്‍ഥിയായ വിജയ് കുമാറാണ് മരിച്ചത്. ക്ലാസില്‍ കയറാത്തതിന് അമ്മ ശകാരിച്ചതിന്റെ മനോവിഷമമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വുയ്യൂര്‍ പട്ടണത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അമ്മയാണ് വീട്ടിലെ മുറിയില്‍ മകന്‍ മരിച്ച് കിടക്കുന്നത് കണ്ടത്. സ്വകാര്യ സ്‌കൂളിലെ ടീച്ചറാണ് കുട്ടിയുടെ അമ്മ.

ഹാജര്‍ നില കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ വിജയ് കുമാറിനെ ശകാരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ വിജയ് കുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മോഷണം 'തെളിയിക്കണം', അരിയും ചുണ്ണാമ്പും കഴിക്കാന്‍ മന്ത്രവാദി; എലി വിഷം കഴിച്ച് യുവതി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ