പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു; ഒറ്റയ്ക്ക് താമസിച്ചിരുന്ന 83കാരി വെട്ടേറ്റു മരിച്ചു; ആഭരണങ്ങള്‍ കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 06:52 AM  |  

Last Updated: 15th August 2022 06:52 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: വധഭീഷണിയുണ്ടെന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ച വയോധിക വെട്ടേറ്റു മരിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ സ്റ്റേഷനില്‍ വിളിച്ച 83കാരി ജയശ്രീയെയാണ് എച്ച്എസ്ആര്‍ ലേഔട്ട് ഫസ്റ്റ് സ്റ്റേജിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജയശ്രീയുടെ വീടിനു സമീപം ബീറ്റ് പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും കൊലപാതകം തടയാനായില്ല. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ലെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാള്‍ക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചത് എവിടെയാണെന്ന് കൃത്യമായി അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍പ്പോയ നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ  കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് മരിച്ചതിനു ശേഷം ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ആണ്‍മക്കളില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ വേറെ വീട്ടിലുമാണ്. 4 നിലകളുള്ള വീടിന്റെ 3 നിലകളും വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. വാടകക്കാരില്‍ ഒരാളാണ് മൃതദേഹം കണ്ട കാര്യം പൊലീസിനെ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വാതന്ത്ര്യദിനാഘോഷനിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ മോദി പതാക ഉയര്‍ത്തും; കാവലൊരുക്കി 10,000 പൊലീസുകാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ