ബില്‍ക്കിസ് ബാനു ബലാത്സംഗ കേസ് പ്രതികള്‍ക്ക് വിഎച്ച്പി ഓഫീസിലും സ്വീകരണം; മോദി സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമെന്തെന്ന് രാഹുല്‍ ഗാന്ധി

ജയില്‍ മോചിതരായ പ്രതികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് വിഎച്ച്പി ഓഫീസിലും സ്വീകരണം നല്‍കിയത്
ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ വിഎച്ച്പി ഓഫീസില്‍/ട്വിറ്റര്‍
ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ വിഎച്ച്പി ഓഫീസില്‍/ട്വിറ്റര്‍

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് വിഎച്ച്പി ഓഫീസിലും സ്വീകരണം. ജയില്‍ മോചിതരായ പ്രതികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് വിഎച്ച്പി ഓഫീസിലും സ്വീകരണം നല്‍കിയത്. വിഎച്ച്പി ഓഫീസില്‍ മാലയിട്ട് ഇരിക്കുന്ന പ്രതികളുടെ ചിത്രം പുറത്തുവന്നു. 

ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരാണ് ജയില്‍ മോചിതരായത്. ഇവരെ മധുരം നല്‍കി സ്വീകരിക്കുന്നതിന്റെയും കാലു തൊട്ടുവന്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് ഇവര്‍ ജയില്‍ മോചിതരായത്. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് രാജ്യത്തിന് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങളിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് എന്തുതരത്തിലുള്ള സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

'ആസാദി കാ അമൃത് മഹോത്സവത്തില്‍ ഒരു അഞ്ചുമാസം ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലുകയും ചെയ്ത പ്രതികള്‍ ജയില്‍ മോചിതരായിരിക്കുന്നു. 'നാരി ശക്തി'യെ കുറിച്ച് കള്ളം പറയുന്നവര്‍ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്നത്? പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസം രാജ്യം മുഴുവന്‍ കാണുന്നുണ്ട്'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com