കള്ളന്മാര്‍ അടിച്ചുകൊണ്ടുപോയത് 17 ലക്ഷം രൂപയുടെ ചോക്കലേറ്റുകള്‍, പരാതി

ചോക്കലേറ്റുകള്‍ മോഷ്ടിച്ച കള്ളന്മാര്‍ തെളിവ് ലഭിക്കാതിരിക്കാനായി ഗോഡൗണിലെ സിസിടിവിയുടെ ഡിവിആറും കൊണ്ടുപോയി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: 17 ലക്ഷം രൂപയുടെ ചോക്കലേറ്റുകള്‍ മോഷ്ടിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ കാഡ്ബറീസിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. ചോക്കലേറ്റുകള്‍ മോഷ്ടിച്ച കള്ളന്മാര്‍ തെളിവ് ലഭിക്കാതിരിക്കാനായി ഗോഡൗണിലെ സിസിടിവിയുടെ ഡിവിആറും കൊണ്ടുപോയി. 

ലഖ്‌നൗവിലെ ദേവ്‌രാജി വിഹാര്‍ ഏരിയയിലെ ചിന്‍ഹാട്ടിലെ ഗോഡൗണിലാണ് മോഷണം നടന്നത്. വ്യാപാരിയായ രാജേന്ദ്ര സിങ് സിധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിന്‍ഹാട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അയല്‍വാസി വിവരം അറിയിച്ചപ്പോഴാണ് മോഷണത്തെപ്പറ്റി അറിഞ്ഞതെന്ന് രാജേന്ദ്ര സിങ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com